യുവാവ് ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ സംഭവം; സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണങ്ങളെ തള്ളി നഗരസഭ

0
13

തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്കേറ്റ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണങ്ങളെ തള്ളി നഗരസഭ. അമ്യൂസ്മെന്റ് പാർക്കിന് അനുമതി നൽകിയത് പരിശോധനകൾക്ക് ശേഷമെന്നാണ് നഗരസഭയുടെ ന്യായീകരണം. അപകടത്തെ തുടർന്ന് പാർക്കിന്റെ പ്രവർത്തനം തൽക്കാലികമായി നിർത്തിവച്ചു.

ഇന്നലെ രാത്രി പത്തുമണിയോട് കൂടിയാണ് തൃപ്പൂണിത്തുറ അത്തചമയ ഗ്രൗണ്ടിലെ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരുക്കേറ്റത്. ഓണത്തോടനുബന്ധിച്ച് ഒരുക്കിയ അമ്യൂസ്മെന്റ് പാർക്കിലെ ആകാശ ഊഞ്ഞാലിൽ നിന്ന് താഴേക്ക് വീണാണ് അപകടമുണ്ടായത്. ആകാശ ഊഞ്ഞാൽ പ്രവർത്തിച്ചത് വേണ്ട സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണെന്നും വശങ്ങളിൽ സുരക്ഷാ കമ്പികൾ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിരുന്നു. എന്നാൽ അമ്യൂസ്മെന്റ് പാർക്കിന് അനുമതി നൽകിയത് പരിശോധനങ്ങൾക്ക് ശേഷമാണെന്നാണ് നഗരസഭയുടെ വാദം.

അപകടമുണ്ടായതിന് പിന്നാലെ അമ്യൂസ്മെന്റ് പാർക്കിന്റെ പ്രവർത്തനം തൽക്കാലികമായി നിർത്തിവച്ചു. എഞ്ചിനിയറിങ് വിഭാഗവുമായി ചർച്ച നടത്തിയ ശേഷം മാത്രം കൂടുതൽ നടപടികളിലേക്ക് നീങ്ങിയാൽ മതിയെന്നാണ് നഗരസഭയുടെ നിലപാട്.