വീട്ടുകാരറിയാതെ ബഷീറുദ്ദീനൊപ്പം താമസം, ഓണപരിപാടി വിലക്കി; ആയിഷയുടെ മരണത്തിന് പിന്നില്‍

0
15

വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ആയിഷ റഷയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ തെളിവുകൾ. മരിച്ച ആയിഷ റഷയുടെ വാട്സ് ആപ്പ് ചാറ്റുകളാണ് പോലീസ് കണ്ടെത്തിയത്. ആയിഷ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്നും ജിം ട്രെയിനറായ ബഷീറുദ്ദീനും ആയിഷയുമായി നിരന്തരം വഴക്കുണ്ടായിരുന്നു.

മംഗളൂരുവിൽ ബി.ഫാമിന് പഠിക്കുന്ന ആയിഷ ഓഗസ്റ്റ് 24 നാണ് കോഴിക്കോട് എത്തുന്നത്. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ആയിഷയെ ബഷീറുദ്ദീന്‍ കോഴിക്കോട്ടേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മംഗളൂരുവിൽ പഠിക്കുന്ന ആയിഷ നാട്ടിലെത്തിയ കാര്യം വീട്ടുകാർ അറിഞ്ഞില്ലെന്നതാണ് കാര്യത്തിലെ ദുരൂഹത. മരണം വരെ ആണ്‍സുഹൃത്തായ ബഷീറുദ്ദീന്‍റെ എരഞ്ഞിപ്പാലത്തെ വാടക അപ്പാര്‍ട്ട്മെന്‍റിലായിരുന്നു ആയിഷ താമസിച്ചിരുന്നത്. ഈയിടെയാണ് ആയിഷ പുതിയ ഫോണ്‍ വാങ്ങിയത്. പഴയ ഫോണ്‍ ബന്ധുക്കളുടെ കയ്യിലുണ്ടായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ബന്ധുക്കള്‍ക്ക് പുതിയ തെളിവുകള്‍ ലഭിക്കുന്നത്. മംഗളൂരുവിൽ നിന്നെത്തിച്ചത് ഫോട്ടോ കാണിച്ചാണെന്നും ഇവ മോര്‍ഫ് ചെയ്ത ഫോട്ടോകളെന്ന് സംശയമുണ്ടെന്നും ആയിഷയുടെ ബന്ധു മനോരമ ന്യൂസിനോട് പറഞ്ഞു.