ബില്ലുകളിന്മേല്‍ തീരുമാനം; രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ല: സുപ്രീം കോടതി

0
235

ന്യൂഡല്‍ഹി: ബില്ലുകളിന്മേല്‍ തീരുമാനമെടുക്കുന്ന വിഷയത്തില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി.

രാഷ്ട്രപതിയുടെ റഫറന്‍സിന്മേലുള്ള വാദത്തിനിടയിലാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.

കാലതാമസം നേരിടുന്ന കേസുകളില്‍ കോടതിയെ സമീപിക്കാമെന്നും കോടതി നിരീക്ഷിച്ചു.