കോളജ് ഓഫ് കൊമേഴ്‌സിലെ ഓണാഘോഷത്തിനിടെ കൂട്ടത്തല്ല്; ഒരാള്‍ക്ക് പരിക്ക്

0
15

കണ്ണൂര്‍: കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്‌സിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്. ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ആറ് പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി സല്‍മാനുല്‍ ഫാരിസിനാണ് പരിക്കേറ്റത്. വിദ്യാര്‍ഥി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ആറ് പേര്‍ക്കെതിരെയാണ് സല്‍മാനുല്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.