നിയമസഭ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു

0
10
  • മുൻ എംഎൽഎ പിവി അൻവറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു

തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരൻ ജുനൈസ് അബ്ദുല്ല (49) യാണ് മരിച്ചത്. നൃത്ത പരിപാടിക്കിടെയായിരുന്നു ജുനൈസ് കുഴഞ്ഞു വീണത്.

ഉടൻ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്. മുൻ എംഎൽഎ പിവി അൻവറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

ജുനൈസിന്റെ മരണത്തിൽ മുൻ MLA പിവി അൻവർ അനുശോചിച്ചു. മരണത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായി അൻവർ ഫേസ് ബുക്ക് സന്ദേശത്തിൽ അറിയിച്ചു.

സങ്കടകരമായ വീഡിയോ 👇