തിരുവനന്തപുരം: മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രൻ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതി. പോത്തൻകോട് സ്വദേശിയായ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ മുനീറാണ് ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയത്.
കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.