തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സരിച്ച് മദ്യപിച്ച പ്ലസ് ടു വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ പ്ലസ് ടു വിദ്യാർത്ഥികളി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മദ്യപിച്ചത്. കുട്ടി കുഴഞ്ഞ് വീണപ്പോൾ ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ ഓടി.
ഒരു സുഹൃത്ത് മാത്രം സ്ഥലത്ത് നിന്നു. ഈ കുട്ടിയാണ് മ്യൂസിയം പൊലീസിനെ വിവരം അറിയിച്ചത്. പൊലീസാണ് സ്ഥലത്തെത്തി വിദ്യാർത്ഥിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. വിവിധ സ്കൂകളിലെ കുട്ടികൾ ചേർന്നാണ് മദ്യപിച്ചത്. ആല്‍ത്തറയിലെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു വിദ്യാർത്ഥികളുടെ ആഘോഷം.