ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ചാണ് ഷാജനെ ഒരു സംഘം മർദിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.
മൂന്ന് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷാജൻ സ്‌കറിയ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.