തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വനിതാ പോലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയതിന്റെ വീഡിയോ നവമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു. രോഗിയുമായി പോയ ആംബുലൻസിന് പെട്ടെന്ന് വഴിയൊരുക്കിയത് ആയിരുന്നു കയ്യടിക്ക് കാരണം. പക്ഷേ മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആംബുലൻസിൽ രോഗിയില്ലായിരുന്നു.
അന്വേഷണം നടത്താൻ ഒരു കാരണമുണ്ട് . ആംബുലൻസിന്റെ ഡ്രൈവർ വണ്ടി ഓടിക്കുമ്പോൾ മിററിൽ ഡ്രൈവറുടെ കൈവശം ഫോൺ കണ്ടെത്തിയിരുന്നു. അങ്ങനെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് ആംബുലൻസ് കുരുക്കിൽപ്പെട്ടത് . എന്നാല്‍ ആംബുലന്‍സ് ഓടിക്കുന്നതിനിടെ താന്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നു ഡ്രൈവര്‍ വിശദീകരിച്ചു. ബ്ലോക്കില്‍ പെട്ട് കിടക്കുമ്പോഴായിരുന്നു വിഡിയോ എടുത്തതെന്നു ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഒരു രോഗിയെ എടുക്കാന്‍ പോകുന്ന ദൃശ്യം ആണ് പ്രചരിച്ചത്. ആ സമയത്ത് വാഹനത്തില്‍ രോഗി ഇല്ലായിരുന്നു. സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ വന്ന റീല്‍സുകളില്‍ ആംബുലന്‍സിന്റെ സൈറണ്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു. താന്‍ സൈറണ്‍ ഇട്ടിട്ടില്ലായിരുന്നു. അന്ന് തനിക്ക് ഇക്കാര്യങ്ങള്‍ പറയാന്‍ സാധിച്ചില്ലെന്നും ഡ്രൈവര്‍ മനോരമ ന്യൂസിനോടു വിശദീകരിച്ചു.