തിരുവനന്തപുരം: പമ്പയിൽ നടത്താനിരിക്കുന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയനാടകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയെ തകർക്കാൻ നോക്കിയ ആളാണെന്നും മുഖ്യമന്ത്രി വിശ്വാസിയല്ലെന്നും വിശ്വാസിയല്ലാത്തവർ എന്തിന് പരിപാടി നടത്തുന്നുവെന്നും രാജീവ് ചന്ദ്രശേഖരൻ ചോദിച്ചു.
ഞങ്ങളുടെ പാർട്ടിയിൽ 99 ശതമാനവും ദൈവവിശ്വാസികളാണ്. 18 തവണ ശബരിമലയിൽ പോയ ഞാൻ അഭിപ്രായം പറയുമ്പോൾ,എനിക്ക് ഒന്നും അറിയില്ലെന്നാണ് ദൈവവിശ്വാസിയല്ലാത്ത സിപിഎം മുഖ്യമന്ത്രി പറയുന്നത്. അപ്പോൾ ആരെയാണ് ജനങ്ങൾ വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.





