കോട്ടയം: വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ പ്രതി പിടിയിൽ.ഹരിയാന സ്വദേശി മന്ദീപ് സിങ്ങിനെ കോട്ടയം കടുത്തുരുത്തി പൊലീസാണ് സാഹസികമായി പിടികൂടിയത്. മന്ദീപ് സിങ് ഗുജറാത്ത് വഡോദരയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഉദ്യോഗസ്ഥൻ ചമഞ്ഞ് വയോധികനായ വൈദികനിൽ നിന്നും 11 ലക്ഷം രൂപയാണ് പ്രതി തട്ടിയത്.
ഈ മാസം ആറിനായിരുന്നു സംഭവം. സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിഡിയോ കോളിലൂടെയാണ് വൈദികനെ വിളിച്ചത്. അക്കൗണ്ടിൽ കള്ളപ്പണ ഇടപാട് നടന്നതായി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ആദ്യഘട്ടത്തില്‍ വൈദികന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.





