അറബിയിലും ഇംഗ്ലീഷിലും സംസാരിക്കാൻ സാധിക്കുന്ന പ്ലാറ്റ്‌ഫോം; ഹ്യൂമെയ്ൻ ചാറ്റ് അവതരിപ്പിച്ച് സഊദി അറേബ്യ

0
265

ദുബൈ: അറബിയിലെ ആദ്യത്തെ സംഭാഷണ AI പ്ലാറ്റ്‌ഫോമായ HUMAIN ചാറ്റ് അവതരിപ്പിച്ച് സഊദി അറേബ്യ. അറബ് ലോകത്ത് ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നൂതനമായ ഭാഷാ മോഡലായാണ് ഇതിനെ കണക്കാക്കുന്നത്.

പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) പൂർണ ഉടമസ്ഥതയിലുള്ള HUMAIN എന്ന കമ്പനിയാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. മാത്രമല്ല, ഇതുവരെയുള്ള ഏറ്റവും വലിയ അറബിക് ഡാറ്റാസെറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ALLAM 34B മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.

അറബിക്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ തടസ്സങ്ങളില്ലാതെ സംസാരിക്കാനും, സംസാരത്തിനിടയിൽ ഭാഷകൾ മാറ്റാനും, തത്സമയം പ്രതികരിക്കാനും, വിവിധ അറബ് ഭാഷാഭേദങ്ങൾ മനസ്സിലാക്കാനുമുള്ള കഴിവ് ഈ പ്ലാറ്റ്‌ഫോമിനുണ്ട്.

സഊദിയിൽ വെബ്, iOS, Android പ്ലാറ്റ്‌ഫോമുകളിൽ ഈ സേവനം നിലവിൽ ലഭ്യമാണ്. സഊദി അധികൃതരുടെ അഭിപ്രായ പ്രകാരം ജനറേറ്റീവ് AI-യിൽ ഇത് ഒരു വിപ്ലവകരമായ മാറ്റമാണ്. അറബിക് സംസാരിക്കുന്ന 400 ദശലക്ഷത്തിലധികം പേർക്കും, 200 കോടിയിലധികം മുസ്‌ലിങ്ങള്‍ക്കും ഇത് ഉപകാരപ്രദമാണ്.