ദമാം: സഊദി അറേബ്യയില്‍ ഇന്ത്യന്‍ സ്വദേശിനിയായ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കിഴക്കൻ സഊദിയിലെ അല്‍കോബാറിലാണ് സംഭവം.
തെലുങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറീനാണ് താമസ സ്ഥലത്ത് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ഇരട്ട മക്കളായ മുഹമ്മദ് സാദിഖ് അഹമ്മദ് (6) മുഹമ്മദ് ആദില്‍ അഹമ്മദ് (6) എന്നിവരെയും മുഹമ്മദ് യുസുഫ് അഹമ്മദിനെയും (3) ആണ് കൊലപ്പെടുത്തിയത്.
പിന്നീട് യുവതി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. സന്ദര്‍ശന വിസയിലാണ് സൈയും മക്കളും അല്‍കോബാറിലെത്തിയത്.
മുഹമ്മദ് ഷാനവാസിന്റെ ഭാര്യയാണ് സൈദ. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. സൗദി റെഡ്ക്രസന്റ് എത്തി മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നിയമ നപടികള്‍ പുരോഗമിക്കുകയാണ്.