മദ്യലഹരിയില്‍ കിടപ്പുരോഗിയായ അച്ഛനോട് മകന്‍റെ ക്രൂരത

0
168

ആലപ്പുഴ ചേർത്തലയിൽ കിടപ്പുരോഗിയായ പിതാവിനോട്  മകന്‍റെ ക്രൂരത. അച്ഛനെ മർദിക്കുന്ന ‘ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ പട്ടണക്കാട് പോലീസ് കേസെടുത്തു. പ്രതിയായ മകൻ ഒളിവിലാണ്

മദ്യലഹരിയിലാണ് കിടപ്പ് രോഗിയായ സ്വന്തം പിതാവിനെ മകൻ മർദിച്ചത്. പട്ടണക്കാട് പുതിയകാവ് സ്വദേശിയായ എഴുപത്തിയഞ്ചുകാരൻ ചന്ദ്രശേഖരപിള്ളയോടാണ് ഇളയ മകൻ അഖിലിന്‍റെ ക്രൂരത. മറ്റൊരു മകൻ നിഖിൽ ആണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.

തൊട്ടടുത്ത കട്ടിലിൽ ചന്ദ്രന്‍റെ ഭാര്യയും ഇരിക്കുന്നതായി ദൃശ്യങ്ങളിൽ. എന്നാൽ ഭാര്യയും അച്ഛനെ മർദിക്കുന്നത് മൊബൈലിൽ ചിത്രീകരിച്ച മകനും ക്രൂരത വിലക്കുന്നില്ല. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ലഭിച്ച ബന്ധുക്കളാണ് പട്ടണക്കാട് പോലീസിലിൽ പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പട്ടണക്കാട് പൊലീസ്  കേസെടുത്തത്. മകൻ അഖിൽ ഒളിവിലാണ്.