- 93,000 റിയാൽ നൽകിയാണ് ആനയെ വാങ്ങിയതെന്നാണ് പറയപ്പെടുന്നത്
റിയാദ്: സഊദിയിൽ ഏറ്റവും വിചിത്രമായ വിരുന്ന് വൻ വിവാദത്തിന് തിരികൊളുത്തി. വൻ തുക കൊടുത്ത് ആനയെ വാങ്ങി കറിവെച്ച് അതിഥികൾക്കൊപ്പം കഴിക്കുന്ന വീഡിയോ പുറത്ത് വിട്ടതോടെ കടുത്ത വിവാദവും ചൂടേറിയ ചർച്ചയുമാണ് സോഷ്യൽ മീഡിയയിൽ.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഊദി പൗരനായ അബ്ദുള്ള അൽ മുഖ്ബിൽ ആണ് വിചിത്രമായ സൽക്കാരം നടത്തിയത്. ആനയെ അറുത്ത് ഭക്ഷിക്കുകയും അതിഥികൾക്ക് നൽകുകയും ചെയ്യുന്ന, അദ്ദേഹത്തെ പ്രശംസിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. . ഈ സംഭവം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായ ഇടപെടലിന് കാരണമായി.
വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി പറയുന്നത് ഇപ്രകാരം, “ഇത് അബ്ദുള്ള അൽ-മുഖ്ബിൽ, 93,000 റിയാൽ നൽകി ആനയെ വാങ്ങുകയും അതിനെ ഭക്ഷിക്കുകയും ചെയ്യുന്നു,”. എന്നാൽ, അൽ-മുഖ്ബിൽ അത് കഴിക്കുക മാത്രമല്ല, ആനയുടെ മുഴുവൻ മാംസവും തയ്യാറാക്കി വിരുന്നിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്തു.
ട്വിറ്റർ ഉപയോക്താക്കൾക്കിടയിൽ ഈ വീഡിയോ വൻ വിവാദത്തിന് തിരികൊളുത്തി. ചിലർ ഈ പ്രവൃത്തിയെ അപലപിച്ചു, മറ്റുള്ളവർ അതിന്റെ വിചിത്രതയിൽ അത്ഭുതം പ്രകടിപ്പിച്ചു, പ്രത്യേകിച്ചും ആനയുടെ മാംസം കഴിക്കുന്നത് തികച്ചും അസാധാരണമായ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നതിനാൽ ഇതിനെതിരെ കടുത്ത വിമർശനവും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ, സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. ആ വിചിത്ര, വിവാദ വീഡിയോ കാണാം👇.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക