‘ലീഗ് മലപ്പുറം പാർട്ടി, ആര്യാ രാജേന്ദ്രന് ധാർഷ്ട്യവും അഹങ്കാരവും’‌: വെള്ളാപ്പള്ളി

0
20

ചേർത്തല: തന്നെ വർഗീയവാദിയാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗുകാർ തന്നെ മുസ്ലിം വിരോധിയായി കണ്ട്  വേട്ടയാടാൻ ശ്രമിക്കുന്നു. മാത്രവുമല്ല  തന്നെ ഒരു ജാതിയുടെ ഭാഗമായി ചിത്രീകരിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 

‘‘മതേതരത്വവും ജനാധിപത്യവും പറയുന്ന ലീഗ്, ഉമ്മൻ ചാണ്ടിയുടെ കാലത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ലീഗിൽ തന്നെ സമ്പന്നർക്കാണ് ആനുകൂല്യങ്ങൾ. കോളജുകൾ പോലും മുസ്ലിങ്ങളിലെ സമ്പന്നരുടെ ട്രസ്റ്റുകൾക്കാണ് ലീഗ് നൽകിയത്. മലപ്പുറം പാർട്ടിയാണ് ലീഗ്. എസ്എൻഡിപി യോഗത്തെ തകർക്കാൻ അവർ ശ്രമിച്ചു. എന്നെ എതിർക്കുന്നത് ലീഗ് മാത്രമാണ്. അവർ പറഞ്ഞ കാര്യങ്ങളെ ഞാൻ എതിർത്തു എന്നതാണ് കാരണം. 

മലപ്പുറത്ത് പ്രസംഗിച്ചപ്പോൾ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചു എന്ന് പ്രചരിപ്പിച്ചു. മുസ്ലിം സമുദായത്തെ അല്ല, ലീഗിനെയാണ് എതിർത്തത്. മതവിദ്വേഷം പ്രചരിപ്പിച്ചു എന്നു പറഞ്ഞ് എന്നെ തീവ്രവാദിയാക്കി ചിത്രീകരിച്ചു. മുസ്ലിം ലീഗിനെതിരെ എ.കെ.ആന്റണി പറഞ്ഞിട്ടില്ലേ. അപ്പോൾ ആന്റണിയെ താഴെയിറക്കാൻ ശ്രമിച്ചു.’’ –വെള്ളാപ്പള്ളി പറഞ്ഞു.