മലപ്പുറം വണ്ടൂർ പോരൂരിലെ ചായക്കടയിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം. പോരൂർ രവിമംഗലത്ത് വാളമുണ്ട വെടുത്തേടത്ത് ഉണ്ണികൃഷ്ണന്റെ ചായക്കടയിലാണ് വലിയ ശബ്ദത്തോടെ സ്ഫോടനം നടന്നത്.
കാട്ടുപന്നികളെ കൊല്ലാനായി നിർമിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചതെന്നാണ് സംശയം. കടയുടമയെ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.