കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായതായി ഖാളിമാർ സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നബിദിനം സെപ്തംബര്‍ അഞ്ച് വെള്ളിയാഴ്ചയാകും. പുണ്യനബിയുടെ ജന്മദിനം കൊണ്ട് അനുഗൃഹീതമായ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികളെല്ലാം നാളുകളായി കാത്തിരിപ്പിലായിരുന്നു. മാസപ്പിറവി
തിരുവസന്തം പിറന്നതോടെ പാരാകെ ആഹ്ലാദത്തിലും ആഘോഷത്തിലുമാണ്.
പ്രവാചകരുടെ 1500ാമത് ജന്മദിനമാണ് ഇത്തവണയെന്നത് ആഘോഷത്തിന് മാറ്റുകൂട്ടും. പള്ളികളും വീടുകളുമെല്ലാം റബീഉല്‍ അവ്വലിനെ വരവേറ്റ് ദീപാലങ്കൃതമായി. മൗലിദുകളും പ്രഭാഷണങ്ങളും കലാമത്സരങ്ങളും അന്നദാന വിതരണവും സൗഹൃദ സംഗമങ്ങളുമൊക്കെ സംഘടിപ്പിച്ച് നബിദിനം ആഘോഷമാക്കാന്‍ വിവിധ മഹല്ലുകളും സ്ഥാപനങ്ങളും പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.