Wednesday, 3 September - 2025

സെൽഫി എടുക്കുന്നതിനിടെ മലയുടെ മുകളിൽ നിന്ന് വഴുതി കുത്തനെ താഴെക്ക്, ഞെട്ടിക്കുന്ന വീഡിയോ

സെൽഫി എടുക്കുന്നതിനിടെ മലയുടെ മുകളിൽ നിന്ന് വഴുതി കുത്തനെ താഴെക്ക് ഒരാൾ പതിക്കുന്ന, ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കല്ലുകൾ നിറഞ്ഞ, കുത്തനെയുള്ള പാറകൾക്ക് മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

ഇറാനിയൻ കുർദിസ്ഥാനിലെ ഒരു മലയുടെ മുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് ഒരാൾ പെട്ടെന്ന് വീഴുന്ന രംഗം പുറത്ത് വന്നത്. കസേരയിൽ ഇരുന്ന് സെൽഫി സ്റ്റിക് ഉപയോഗിച്ച് സെൽഫി എടുക്കുന്നതിനിടെയാണ് ദുരന്തം.

സെൽഫി എടുക്കുന്നതിനിടെ മനുഷ്യൻ ഒരു കസേരയിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ ബാലൻസ് നഷ്ടപ്പെട്ട് അദ്ദേഹം ഉയരത്തിൽ നിന്ന് വീണു. പക്ഷേ ഭാഗ്യവശാൽ അയാൾ താഴേക്ക് പതിക്കാതെ പിടികിട്ടിയ ഭാഗത്ത് തൂങ്ങി നിന്നതിനാൽ ജീവൻ തിരിച്ചുകിട്ടി.

ഏറെസമയത്തിന് ശേഷം അദ്ദേഹം തിരിച്ചു കയറി വരുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. വീഴ്ചയിൽ അദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നു.

Most Popular

error: