റിയാദ് : ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്- റയാൻ സൂപ്പർ കപ്പിൽ ജില്ല മത്സരങ്ങളിൽ കണ്ണൂർ ജില്ല ടീം തോൽവിയറിയാതെ സെമിയിലേക്ക് മുന്നേറി. ‘എ’ ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കണ്ണൂർ ജില്ല ടീം സെമിഫൈനലിലേക്ക് യോഗ്യത നേടിയത്.
നാളെ വൈകുന്നേരം നടക്കുന്ന മത്സരത്തില്‍ കോഴിക്കോട് ജില്ല പാലക്കാടിനെയും മലപ്പുറം ജില്ല ആലപ്പുഴയെയും നേരിടും. ക്ലബ് മത്സരത്തിൽ മാർ പ്രൊജകറ്റ്സ് ബ്ലാസ്റ്റേഴ്സ് വാഴക്കാട് ഗ്ലോബ് ലോജിസ്റ്റിക്സ് റിയൽ കേരളയെയും, അൽ റയാൻ ട്രാവൽസ് ലാന്റൺ എഫ്. സി ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കറിനെയും നേരിടും.