3 വർഷമായി കോമയിൽ; തായ്‌ലാൻഡിന്റെ ‘ഉറങ്ങുന്ന’ രാജകുമാരി

0
106

സ്ലീപിങ് ബ്യൂട്ടി എന്ന ക്ലാസിക് ഫെയറി ടെയ്ൽ കാണാത്തവർ ചിലപ്പോൾ ചുരുക്കമാവും. അല്ലെങ്കിൽ ആ ഉറങ്ങുന്ന രാജകുമാരിയുടെ കഥയെങ്കിലും വായിച്ചിട്ടുണ്ടാവും നമ്മളെല്ലാവരും തന്നെ. യൂറോപ്പിൽ പ്രസിദ്ധമായിരുന്ന ഒരു നാടോടിക്കഥ ആസ്പദമാക്കി ഡിസ്‌നി ഒരുക്കിയ ആനിമേഷൻ ചിത്രമായിരുന്നു സ്ലീപ്പിങ് ബ്യൂട്ടി. ഒരു ശാപത്തെ തുടർന്ന് അറോറ എന്ന രാജകുമാരി 100 വർഷത്തെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും പിന്നീട് ഒരു ചുംബനം കൊണ്ട് അവൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

ഇതുപോലെ ഒരു റിയൽ ലൈഫ് സ്ലീപിങ് ബ്യൂട്ടി ഉണ്ട് ഈ ലോകത്ത്. തായ്‌ലാൻഡിന്റെ കിരീടാവകാശിയായ ബജ്‌റകിതിയാഭ നരേന്ദിര ദേബ്യാവതി എന്ന ഭാ രാജകുമാരി. കഴിഞ്ഞ മൂന്ന് വർഷമായി ഗാഢനിദ്രയിലാണ് ഭാ. ഹൃദയസംബന്ധിയായ അസുഖം മൂലം കുഴഞ്ഞുവീണ ഇവർ ഇന്നേവരെ കോമയിൽ നിന്ന് എഴുന്നേറ്റിട്ടില്ല. തന്റെ പ്രിയപുത്രി എന്നെങ്കിലും ജീവിതത്തിലേക്ക് മടങ്ങിവരും എന്ന പ്രതീക്ഷയിലാവാം ഇതുവരെ തായ്‌ലാൻഡ് രാജാവ് മറ്റൊരു കിരീടാവകാശിയെ പ്രഖ്യാപിച്ചിട്ടുമില്ല.
….