റിയാദ്: ഓട്ടോമാറ്റിക് ഗ്യാസ് സിലിണ്ടർ ഫില്ലിംഗും റീപ്ലേസ്‌മെന്റ് മെഷീനുകളും സജ്ജമാകുന്നു. ആദ്യ മെഷീൻ റിയാദിൽ സജ്ജമായി. ആരുടേയും സഹായം ഇല്ലാതെ തന്നെ ഓട്ടോമാറ്റിക് ഗ്യാസ് സിലിണ്ടർ ഫില്ലിംഗും റീപ്ലേസ്‌മെന്റും സാധ്യമാക്കുന്ന മെഷീനുകളാണ് പ്രവർത്തനം ആരംഭിച്ചത്. ഇതിൽ നിന്ന് സിലിണ്ടർ പുറത്തെടുക്കുന്ന വീഡിയോ സ്വദേശി പൗരൻ പുറത്ത് വിട്ടു.
ഗ്യാസ് സിലിണ്ടർ വില്പന കേന്ദ്രങ്ങൾ അടച്ചിരിക്കുമ്പോൾ രാത്രി വൈകി ഉപകരണം ഉപയോഗിച്ച് ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കാമെന്ന് പൗരൻ വീഡിയോയിൽ വിശദീകരിച്ചു.
ആദ്യമായി സിലിണ്ടർ തരം മെഷീനിലെ ഡിസ്പ്ലേയിൽ തിരഞ്ഞെടുക്കണം. തുടർന്ന് റീപ്ലേസ്‌മെന്റ് തിരഞ്ഞെടുക്കണം. ഇതോടെ സിലിണ്ടർ മാറ്റുന്ന പ്രക്രിയ ആരംഭിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. തുടർന്ന് തുറന്ന് വരുന്ന പെട്ടിയിൽ കാലിയായ സിലിണ്ടർ നിക്ഷേപിക്കണം.
പണം കൂടി അടക്കുന്നതോടെ പുതിയ സിലിണ്ടർ ലഭ്യമാകും. സിലിണ്ടർ മാറ്റഎടുക്കുന്നതിന് 19.85 റിയാലാണ് നിലവിൽ വിലയെന്ന് അദ്ദേഹം വീഡിയോയിൽ വിശദീകരിക്കുന്നു.
മദ കാർഡുകൾ വഴി മാത്രമേ പേയ്‌മെന്റ് ലഭ്യമാകൂ എന്നും വിസ കാർഡുകൾ വഴി പണമടയ്ക്കാൻ ഒരു ഓപ്ഷനുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീഡിയോ കാണാം 👇
