ഒമാനിൽ പർവതാരോഹണത്തിനിടെ കാൽ വഴുതി വീണ് പ്രശസ്ത സഊദി കവി സഊദ് ബിൻ മാദി അൽ ഖഹ്താനി മരിച്ചു

0
67

റിയാദ്: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പർവതാരോഹണത്തിനിടെയുണ്ടായ ദാരുണമായ അപകടത്തിൽ പ്രശസ്ത സൗദി കവി സഊദ് ബിൻ മാദി അൽ ഖഹ്താനി മരിച്ചു. സാഹസികയാത്ര ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം, ജബൽ സംഹാൻ പർവതത്തിൽ നിന്ന് കാൽ വഴുതി വീണാണ് ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് രക്ഷാപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കവി അൽ ഖഹ്താനി ജബൽ സംഹാൻ പർവതനിരകളിൽ നിന്ന് വീണ സംഭവത്തെക്കുറിച്ച് അന്വേഷിച്ചതായും, ഒമാൻ സുൽത്താനേറ്റിലെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് മൃതദേഹം രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതായും മസ്‌കത്തിലെ സഊദി എംബസി പ്രഖ്യാപിച്ചു. മരണപ്പെട്ടയാളുടെ കുടുംബത്തിന് എംബസി അഗാധമായ അനുശോചനം രേഖപ്പെടുത്തി. സഊദിയിലെ കവികളും സാഹിത്യകാരൻമാരും അനുശോചനവും അനുസ്മരണ സന്ദേശങ്ങളും അറിയിച്ചു.