- യുവതിയുടെ കൈവശം ഹാഷിഷും കണ്ടെത്തി.
കൈറോ: സോഷ്യൽ മീഡിയ ഫോളോവെഴ്സും അതുമൂലം കാഴ്ചക്കാരുടെ എണ്ണവും വർദ്ധിപ്പിക്കാനും സാമ്പത്തിക ലാഭം ഉണ്ടാക്കാനും വേണ്ടി സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്ത യുവതിയെ അറസ്റ്റ് ചെയ്തു. ഈജിപ്തിലാണ് സംഭവം. ഈജിപ്ഷ്യൻ സുരക്ഷാ സേനയാണ് അറസ്റ്റ് ചെയ്തത്
സ്ത്രീ അശ്ലീലവും പ്രകോപനപരവുമായ രീതിയിൽ ഒന്നിലധികം വീഡിയോ ക്ലിപ്പുകളിൽ നൃത്തവുമായാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് എല്ലാം ധാർമികതക്ക് നിരക്കാത്ത തരത്തിലുള്ളവയായിരുന്നു. ഇത്തരം ഹോട്ട് വീഡിയോകൾ അപ്ലോഡ് ചെയ്യുന്നത് മൂലം തന്റെ സോഷ്യൽ മീഡിയ അകൗണ്ട് വഴി കൂടുതൽ ആളുകൾ എത്തുന്നതിനും അത് വഴി കൂടുതൽ വരുമാനം വർദ്ധിപ്പിക്കാനുമായിരുന്നു യുവതിയുടെ ശ്രമം.
സ്പെഷ്യലൈസ്ഡ് പോലീസ് മേഖലയിലെ ധാർമ്മിക സംരക്ഷണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണങ്ങൾ ഇത് സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ കൈവശം നിന്ന് നാല് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു, സാങ്കേതിക പരിശോധനയിൽ അവയിൽ ക്രിമിനൽ പ്രവർത്തനം സ്ഥിരീകരിക്കുന്ന തെളിവുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. യുവതിയുടെ കൈവശം ഹാഷിഷും കണ്ടെത്തി. ചോദ്യം ചെയ്യലിൽ, മയക്കുമരുന്ന് ഉപയോഗത്തിനായി ഈ വസ്തുക്കൾ കൈവശം വച്ചതായി യുവതി സുരക്ഷ സേനയോട് സമ്മതിച്ചു.

