ബെംഗളൂരുവിൽ നിന്നുള്ള പ്രോഡക്റ്റ് ഡിസൈനറായ യുവതി ടെക് റോസ്റ്റ് ഷോയുടെ കാണികളിൽ ഒരാളായിരുന്നു. ജോലിയിലെ ഏറ്റവും മോശം അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് യുവതി ഇത് പറഞ്ഞത്. വീഡിയോ വൈറല്‍.
ജോലി സ്ഥലത്ത് നിന്നുണ്ടാകുന്ന മോശം അനുഭവങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും ഒക്കെ ആളുകൾ തുറന്ന് പറയാറുണ്ട് ഇന്ന്.
അതുപോലെ, ഒരു യുവതിക്കുണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു ഷോയ്ക്കിടെയാണ് കാണിയായ യുവതി തനിക്കുണ്ടായ അനുഭവം പറഞ്ഞത്. ഇത് ചിരിയിൽ അവസാനിച്ചെങ്കിലും വീഡിയോ വൈറലായി മാറിയതോടെ ടോക്സിക്കായിട്ടുള്ള ജോലി സ്ഥലങ്ങളെ കുറിച്ചുള്ള ചർച്ചകൾ കൂടി ഉയരാൻ കാരണമായി. തന്റെ മുഖത്തേക്ക് പഴയ ബോസ് കംപ്യൂട്ടറിന്റെ മൗസ് വലിച്ചെറിഞ്ഞു എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.
Tech Roast Show -യിലാണ് യുവതി തന്റെ അനുഭവം പറഞ്ഞത്. ഇൻസ്റ്റഗ്രാമിലാണ് അടുത്തിടെ വീഡിയോ പോസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നുള്ള പ്രോഡക്റ്റ് ഡിസൈനറായ യുവതി ടെക് റോസ്റ്റ് ഷോയുടെ കാണികളിൽ ഒരാളായിരുന്നു. ജോലിയിലെ ഏറ്റവും മോശം അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് യുവതി ഇത് പറഞ്ഞത്.





