പോലീസ് ചമഞ്ഞ് 35 ലക്ഷം രൂപ തട്ടി; മൂന്ന് പ്രതികള്‍ പിടിയില്‍

0
127

കോഴിക്കോട്: കോഴിക്കോട് പൊലീസ് ചമഞ്ഞ് 35 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. ഇരട്ടി ലാഭം ലഭിക്കുമെന്ന് പറഞ്ഞ് പരിചയക്കാരനില്‍ നിന്ന് നിക്ഷേപമായി ഒന്നാം പ്രതി വസീം മുപ്പത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.

ഈ പണം കൈമാറുന്നതിനിടെ വസീമിന്റെ സുഹൃത്തുക്കള്‍ പൊലീസ് വേഷത്തിലെത്തി പണം തട്ടുകയായിരുന്നു. വസീമിൻ്റെ സുഹൃത്തുക്കളായ പുത്തൂർ മഠം സ്വദേശി ഷംസുദ്ദീൻ, കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.2024 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പന്തീരാങ്കാവ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതത്.