മക്ക: മക്കയിലെ ഗ്രാൻഡ് മോസ്കിലെ അടിയന്തര സേന അംഗം കുത്തേറ്റു മരിച്ചു. ദിവസങ്ങൾക്ക് മുമ്പ് തന്റെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനിടെ കുത്തേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന സാമി ഹുമെയ്ദ് അൽ-മഖാതിയാണ് മരണത്തിനു കീഴടങ്ങിയത്.
ഒരു വ്യക്തിയെ നിരോധിത സ്ഥലത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് പ്രശ്നം ഉടലെടുത്തത്. തുടർന്ന് കുറ്റവാളി സുരക്ഷ സേനയുടെ കഴുത്തിലും നെഞ്ചിലും മൂന്ന് തവണ കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് സുരക്ഷ സേന പിടികൂടി.
ആക്രമിയിൽ നിന്ന് കുത്തേറ്റു ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നിട്ടും, ഒരു എടിഎമ്മിൽ എത്തുന്നതുവരെ ഇദ്ദേഹം കുറ്റവാളിയെ പിന്തുടരാൻ കഴിഞ്ഞുവെന്നും റിപ്പോർട്ടകൾ വ്യക്തമാക്കുന്നു. തുടർന്ന് അദ്ദേഹം അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മക്കയിലെ അജ്യാദ് ആശുപത്രിയിലേക്ക് മാറ്റി, എങ്കിലും ഉച്ചയ്ക്ക് 12:30 ന് മരണപ്പെടുകയായിരുന്നു. കുറ്റവാളിക്ക് ഒരു ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പിന്നീട് വെളിപ്പെടുത്തി.
പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചത്





