- കുതിര പെട്ടെന്ന് കുട്ടിയെ ആക്രമിച്ച് പിതാവിന്റെ മുന്നിൽ വെച്ച് വായുവിലേക്ക് എറിയുകയായിരുന്നു
മൃഗശാല സന്ദർശനത്തിനിടെ പിതാവിന്റെ കയ്യിൽ നിന്ന് കുട്ടിയെ കടിച്ചെടുത്ത് വായുവിൽ വലിച്ചെറിഞ്ഞ് കുതിര. തുർക്കി പ്രവിശ്യയായ അന്റാലിയയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം നടന്നത്. കുട്ടിയെ കുതിര പെട്ടെന്ന് ആക്രമിച്ച നിമിഷം രേഖപ്പെടുത്തിയ ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കുട്ടിയെ കയ്യിലെടുത്ത് പിതാവ് കുതിരയ്ക്ക് ഭക്ഷണം കൊടുക്കുമ്പോഴാണ് സംഭവം. ഞൊടിയിടയിൽ കുട്ടിയെ കുതിര കടിച്ചെടുത്ത് എറിയുകയായിരുന്നു. കുട്ടിയുടെ അച്ഛൻ കുട്ടിയെ ചുമന്ന് കൊണ്ടുപോകുന്നതും അവർ കുതിരയെ വച്ചിരിക്കുന്ന ഒരു മരക്കൂടിനടുത്ത് നിൽക്കുന്നതും വീഡിയോയിൽ കാണാം. കുതിരയ്ക്ക് പുല്ല് നൽകുന്നതും പിന്നീട് കുതിരക്ക് നൽകാനായി മകന് മറ്റൊരു കഷണം കൊടുക്കുന്നതും അച്ഛൻ എടുത്ത വീഡിയോയിൽ കാണാം.
പെട്ടെന്നായിരുന്നു കുതിരയുടെ ആക്രമണം. കുതിര പുല്ല് എടുക്കാൻ കുനിഞ്ഞു, പിന്നീട് പെട്ടെന്ന് തല ഉയർത്തി കുട്ടിയുടെ വയറ്റിൽ കടിച്ചു, പിതാവിന്റെ കയ്യിൽ നിന്ന് അവനെ കടിച്ചു വലിച്ചെടുത്ത് വായുവിലേക്ക് എറിയുകയായിരുന്നു. മൃഗങ്ങളുടെ അടുത്ത് പോകുമ്പോൾ ശ്രദ്ധിക്കണം എന്നത് ഉണർത്തുന്നതാണ് സംഭവം. വീഡിയോ കാണാം 👇

