ഭാര്യയുടെ പ്രായപൂർത്തിയാകാത്ത അനുജത്തിയെ ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കി; സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

0
149

ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത അനുജത്തിയെ ബലാത്സംഗം ചെയ്യുകയും ഗർഭം ധരിപ്പിക്കുകയും ചെയ്തതിന് 40 കാരന്‍ അറസ്റ്റില്‍.  അറസ്റ്റ് ചെയ്തു. ഭർത്താവിന്‍റെ കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതിനും സഹോദരിയുടെ പ്രസവം വീട്ടിൽ നടത്തിയതിനും ഇയാളുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് കുറ്റകൃത്യം നടന്നത്. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നപ്പോഴാണ് വാര്‍ത്ത പുറത്തറിയുന്നത്. 

പ്രതികളായ രണ്ടുപേരും പെണ്‍കുട്ടിയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.  2024 മാർച്ചിനും ഈ വർഷം ജൂലൈയ്ക്കും ഇടയിൽ സഹോദരിയുടെ ഭര്‍ത്താവ് തന്നെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തിരുന്നതായി കൗമാരക്കാരിയായ പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് ചേച്ചിയോട്  പരാതിപ്പെട്ടപ്പോൾ അവര്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

ഭർത്താവിന്‍റെ കുറ്റം മറച്ചുവെക്കാൻ സഹോദരി പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്കോ ചികിത്സയ്‌ക്കോ പുറത്തേക്ക് പോകാൻ അനുവദിച്ചില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവം വീട്ടിൽ തന്നെ നടത്തിയെങ്കിലും നില വഷളായതിനെ തുടർന്ന് ഒടുവില്‍ ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് സഹോദരിയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കുട്ടികൾക്കുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയൽ (പോക്‌സോ) നിയമത്തിലെയും ഭാരതീയ ന്യായ് സംഹിതയിലെയും (ബിഎൻഎസ്) വകുപ്പുകൾ പ്രകാരമാണ് രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തത്.