ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ ഭാഗമായി ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഭയം; വയോധികൻ ജീവനൊടുക്കി

0
222

കൊൽക്കത്ത : ‌ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭയന്ന് കൊൽക്കത്തയിൽ വയോധികൻ ജീവനൊടുക്കി. ദിലീപ് കുമാർ സാഹയാണ് (63) മരിച്ചത്. കൊൽക്കത്തയിലെ വീട്ടിൽ വെച്ച് തൂങ്ങിമരിക്കുകയായിരുന്നു.

ഭാര്യ പലതവണ വാതിലിൽ തട്ടി വിളിച്ചെങ്കിലും മുറിയിൽനിന്നു പ്രതികരണമൊന്നും ഉണ്ടായില്ല. അതിനെ തുടർന്ന് സമീപത്തെ വീട്ടിൽ നിന്ന് ഭാര്യ മരുമകളെ വിളിക്കുകയായിരുന്നു. മരുമകളെത്തി വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ദിലീപ് കുമാറിനെ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

കുറച്ചുനാളായി അദ്ദേഹം കടുത്ത സമ്മർദത്തിലായിരുന്നുവെന്നും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയ ശേഷം ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭർത്താവ് ഭയപ്പെട്ടിരുന്നതായി ദിലീപ് കുമാറിൻ്റെ ഭാര്യ ആരതി സാഹ പറഞ്ഞു. കുട്ടിക്കാലത്ത് കൊൽക്കത്തയിൽ എത്തിയതായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നുവെന്നും ഭാര്യ വ്യക്തമാക്കി.