സഊദി കവിക്ക് ജീവപര്യന്തം തടവ് വിധിച്ച് കുവൈത്ത് കോടതി; 27 മക്കളുടെ പൗരത്വവും റദ്ദാക്കി

0
153

കുവൈത്ത് സിറ്റി: വ്യാജ രേഖകൾ ചമച്ച് കുവൈത്ത് പൗരത്വം നേടിയ പ്രശസ്ത സഊദി കവിക്ക് കുവൈത്ത് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പൊതു ഫണ്ടിൽ നിന്ന് 1.79 മില്യൻ കുവൈത്ത് ദിനാർ തട്ടിയെടുത്തതിനും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

1995ൽ, 34 വയസ്സുണ്ടായിരുന്ന പ്രതി സൗദി പൗരത്വം ഉപേക്ഷിച്ചു. തുടർന്ന് മരണമടഞ്ഞ കുവൈത്ത് പൗരന്റെ അനന്തരാവകാശിയാണെന്ന് വ്യാജരേഖകളിലൂടെ വരുത്തിത്തീർക്കുകയായിരുന്നു. ഇതിനായി ഇയാൾ പേര് മാറ്റുകയും 1972ൽ ജനിച്ചതായി കാണിക്കുന്ന വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ചെയ്തു. എന്നാൽ, അന്വേഷണത്തിൽ ഇയാളുടെ യഥാർത്ഥ ജനനത്തീയതി 1961 ആണെന്ന് കണ്ടെത്തുകയായിരുന്നു.

ഈ തട്ടിപ്പിനെ തുടർന്ന് ഇയാളുടെ 27 മക്കളുടെ കുവൈത്ത് പൗരത്വവും റദ്ദാക്കാൻ കോടതി ഉത്തരവിട്ടു. പിതാവിന്റെ വ്യാജ പൗരത്വം കാരണം മക്കളുടെ പൗരത്വം റദ്ദാക്കാൻ കാരണം.