കർണാടക: ധർമസ്ഥലയിൽ നിന്ന് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. നേത്രാവതി നദിയോട് ചേർന്നുള്ള വനപ്രദേശത്ത് നടന്ന പരിശോധനയില്‍ സ്പോട്ട് നമ്പർ ആറിൽ നിന്നാണ് ശരീരഭാഗം ലഭിച്ചത്. സ്ഥലം കുഴിച്ചുള്ള പരിശോധന തുടരുന്നു.
മൂന്നാം ദിവസത്തെ പരിശോധനയിലാണ് അസ്ഥിഭാഗം കണ്ടെത്തിയിരിക്കുന്നത്. മുൻ ക്ഷേത്ര ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ടതായി കാണിച്ചുകൊടുത്ത സ്ഥലത്ത് ആദ്യ ദിനം അന്വേഷണസംഘം കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. 13 സ്ഥലങ്ങൾ അടയാളപ്പെടുത്തിയാണ് അന്വേഷണസംഘം പരിശോധന നടത്തുന്നത് ഇതില്‍ ആറാം സ്പോട്ടില്‍ കുഴിയെടുത്ത് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.





