സഊദി തീരത്ത് ഭൂചലനം

0
231

റിയാദ്: സഊദി തീരത്ത് ഭൂചലനം രേഖപ്പെടുത്തിയതായി സഊദി ജിയോളജിക്കൽ സർവേ അറിയിച്ചു. അതിർത്തി പ്രദേശമായ ജിസാനില്‍ നിന്ന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ദക്ഷിണ ചെങ്കടലിലാണ് റിക്ടര്‍ സ്‌കെയിലില്‍ 4.68 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂകമ്പം ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖലയുടെ സ്റ്റേഷനുകള്‍ വഴിയാണ് രേഖപ്പെടുത്തിയത്.

സഊദി അതിര്‍ത്തികളില്‍ നിന്നും ജനവാസ മേഖലയില്‍ നിന്നും വളരെ അകലെയാണ് ഭൂകമ്പമുണ്ടായത്. ഇത് അപകടകരമല്ലെന്നും സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്നും സഊദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബല്‍ഖൈല്‍ പറഞ്ഞു.

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:04 ന് നാഷണൽ സീസ്മിക് മോണിറ്ററിംഗ് നെറ്റ്‌വർക്ക് ഈ സംഭവം കണ്ടെത്തി.ചെങ്കടൽ ഫോൾട്ട് ലൈനിലെ ടെക്റ്റോണിക് പ്രവർത്തനവും വിള്ളലും മൂലമാണ് ഭൂകമ്പമുണ്ടായതെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അൽ-ഖൈൽ പ്രസ്താവിച്ചു.