‘ശബ്ദരേഖ പ്രചരിപ്പിച്ചത് പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുംനട്ടിരുന്നയാള്‍’; മാപ്പ് പറഞ്ഞ് പാലോട് രവി

0
182

പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണ ശബ്ദരേഖ ചോർന്നതിൽ അന്വേഷണത്തിന് കെ.പി.സി.സി. അച്ചടക്കസമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണത്തിന്റെ ചുമതല. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുംനട്ടിരുന്നവരിൽ ഒരാളാണ് ശബ്ദരേഖ പ്രചരിപ്പിച്ചതിന് പിന്നില്ലെന്നാണ് ആരോപണം. അതേസമയം, വിവാദ പരാമർശങ്ങളിൽ പാലോട് രവി മാപ്പ് പറഞ്ഞു. ഡി.സി.സിയുടെ താൽക്കാലിക അധ്യക്ഷനായി എൻ.ശക്തനും ചുമതലയേറ്റു.

വാവിട്ട വാക്കുകളിൽ പാലോട് രവിക്ക് ഡി.സി.സി അധ്യക്ഷ സ്ഥാനം നഷ്ടമായി. ഫോൺ സംഭാഷണം ചോർത്തി ബ്ളോക്ക് ജനറൽ സെക്രട്ടറി പുല്ലമ്പാറ ജലീലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഫോൺ സംഭാഷണ അധ്യായം അവിടും കൊണ്ട് തീരില്ലെന്ന് വ്യക്തമാക്കുന്നതാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ നിയോഗിച്ചുള്ള കെ.പി.സി.സി അന്വേഷണം.  ശബ്ദരേഖ ചോർത്തി പ്രചരിപ്പിച്ചതിന് പിന്നിൽ ജില്ലയിലെ പ്രധാന നേതാക്കൾക്ക് തന്നെ പങ്കുണ്ടെന്നാണ് പാർട്ടി സംശയിക്കുന്നത്.

ഇതിനിടെ, താൽക്കാലിക അധ്യക്ഷ പദവി മുൻ സ്പീക്കർ എൻ.ശക്തൻ ഏറ്റെടുത്തു. ചടങ്ങിനെത്തിയ പാലോട് രവി മഹത് വചനങ്ങൾക്ക് ഉദ്ദേശ്യ ശുദ്ധിയാൽ മാപ്പ് നൽകൂവെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയോട് മാപ്പ് പറഞ്ഞതാണോ എന്ന ചോദ്യത്തിന് അങ്ങനെ വ്യാഖ്യാനിക്കാം എന്ന് പാലോട് രവി കൂട്ടിച്ചേർത്തു.