രൂപമാറ്റം വരുത്തുന്ന പാർപ്പിട കെട്ടിടങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ തുടങ്ങി, പലയിടത്തും വൻ മാറ്റങ്ങൾ പിടികൂടി, റിയാദിൽ 15 യൂണിറ്റുള്ള കെട്ടിടത്തിൽ കണ്ടെത്തിയത് 40 യൂണിറ്റുകൾ | VIDEO

0
228
  • ഇത്തരം കാര്യങ്ങൾ നിയമ ലംഘനമാണെന്നും ഇതിന് രണ്ടു ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കുമെന്നും നഗരസഭാ, ഭവനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

റിയാദ്: സഊദിയിൽ രൂപമാറ്റം വരുത്തിയ താമസ കേന്ദ്രങ്ങൾ കണ്ടെത്തി വൻ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ അധികൃതർ പരിശോധന തുടങ്ങി. വ്യാപകമായി ഇത്തരം കെട്ടിടങ്ങൾ കണ്ടെത്താനുള്ള പരിശോധനകളാണ് അധികൃതർ ആരംഭിച്ചത്. പലയിടത്തും കെട്ടിടങ്ങളിൽ വരുത്തിയ വൻ മാറ്റങ്ങൾ പിടികൂടി. റിയാദിൽ 15 യൂണിറ്റുള്ള കെട്ടിടത്തിൽ കണ്ടെത്തിയത് 40 യൂണിറ്റുകളാണ്.

15 യൂണിററ്റിന് മാത്രം അനുമതി ഉള്ള കെട്ടിടത്തിൽ പല വിധ മോഡിഫൈക്കേഷനുകളും നടത്തി 40 യൂണിറ്റ് ആയി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. അൽ ഇഖ്ബാരിയ ചാനൽ സംപ്രേഷണം ചെയ്ത ഒരു വീഡിയോ റിപ്പോർട്ട് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്. റിയാദിലെ റെസിഡൻഷ്യൽ യൂണിറ്റുകളുടെ ഡിവിഷനിൽ ഒരു ലംഘനം രേഖപ്പെടുത്തി.

യൂണിറ്റ് ഡിവിഷൻ ലംഘനങ്ങൾ

“യൂണിറ്റുകൾക്കുള്ളിലെ ഡിവിഷനുകൾ, രൂപ മാറ്റം നടത്തി നിയമവിരുദ്ധമായി വാടകക്ക് നൽകൽ, പാർട്ടീഷ്യൻ ചെയ്ത് മറ്റു പ്രവേശന കേന്ദ്രങ്ങൾ തുറക്കൽ, അതുവഴി അധിക യൂണിറ്റുകൾ സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടുന്ന റെസിഡൻഷ്യൽ യൂണിറ്റുകളുടെ ഡിവിഷനുമായി ബന്ധപ്പെട്ട ലംഘനങ്ങളാണ് പരിശോധനകളിൽ കണ്ടെത്തുന്നത്. കഴിഞ്ഞ ആഴ്ച മാത്രം റിയാദിൽ 134 ലധികം പരിശോധനകളാണ് നടത്തിയത്. ഈ ആഴ്ച ഇത് ഇരട്ടിയാക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു.

നിയമ വിരുദ്ധമായി വിഭജിച്ച പാര്‍പ്പിട യൂണിറ്റുകള്‍ കണ്ടെത്തി പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രാലയത്തിന്റെ പിന്തുണയോടെ മുനിസിപ്പാലിറ്റികള്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നത് തുടരുകയാണ്. നഗരസഭാ, ഭവനകാര്യ മന്ത്രാലയത്തിനു കീഴിലെ ബലദീ ആപ്പ് ആപ്പ് വഴി ലഭിക്കുന്ന പരാതികളുടെയും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലും പരിശോധനകള്‍ നടത്തുന്നുണ്ട്.

ആവശ്യമായ പെര്‍മിറ്റുകള്‍ നേടാതെ പാര്‍പ്പിട യൂണിറ്റുകള്‍ പുനര്‍ വിഭജിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സഊദി നഗര സഭ മന്ത്രാലയം. ഇത്തരം കാര്യങ്ങൾ നിയമ ലംഘനമാണെന്നും ഇതിന് രണ്ടു ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കുമെന്നും നഗരസഭാ, ഭവനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പാര്‍പ്പിട യൂണിറ്റുകളെ ചെറിയ ഭാഗങ്ങളായി പുനര്‍ വിഭജിക്കുക, ഉള്‍വശത്ത് പുതിയ വാതിലുകള്‍ തുറക്കുക, ആവശ്യമായ പെര്‍മിറ്റുകള്‍ നേടാതെ പുറത്തേക്കുള്ള വഴികളില്‍ മാറ്റം വരുത്തുക എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട നിയമ ലംഘനങ്ങള്‍. വീഡിയോ 👇

സഊദിയിൽ പാർപ്പിട നിയമം ലംഘിച്ചാൽ കടുത്ത പിഴ; പാർപ്പിടങ്ങൾ പാർട്ടീഷൻ ചെയ്യരുത്, രണ്ട് ലക്ഷം റിയാൽ വരെ പിഴ