“Take care and say Bismillah… raid!” സഊദിയിലെ അസിറിൽ മയക്കുമരുന്ന് ഡീലർമാരെ അറസ്റ്റ് ചെയ്തത് വാഹനം ട്രെയ്‌സ് ചെയ്ത്, സാഹസിക വീഡിയോ പുറത്ത് വിട്ട് അധികൃതർ | VIDEO

0
219
  • “Take care and say Bismillah… raid!” സഊദിയിലെ അസിറിൽ മയക്കുമരുന്ന് ഡീലർമാരെ അറസ്റ്റ് ചെയ്തത് വാഹനം ട്രെയ്‌സ് ചെയ്ത്, സാഹസിക വീഡിയോ പുറത്ത് വിട്ട് അധികൃതർ

റിയാദ്: സഊദിയിലെ അസീറിൽ സുരക്ഷാ വേട്ടയെ തുടർന്ന് മയക്കുമരുന്ന് കടത്തിന്, രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആന്റി നാർക്കോട്ടിക്സ് വകുപ്പ് അറിയിച്ചു. ആന്റി നാർക്കോട്ടിക്സ് വകുപ്പ് എക്സ് അക്കൗണ്ടിൽ ഇവരെ സഹസികമായി പിടികൂടുന്ന വീഡിയോ ഉൾപ്പെടെയാണ് വിവരം പുറത്ത് വിട്ടത്.

മയക്കുമരുന്ന് കടത്ത് സംഘമെന്ന് സംശയിക്കപ്പെടുന്ന രണ്ട് പേർ ഒരു കാറിൽ കയറുന്നത് നിരീക്ഷിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനു പിന്നാലെ, അവരുടെ ശ്രദ്ധയിൽ പെടാതെ സുരക്ഷാ സേന അവരെ പിന്തുടരാൻ തുടങ്ങി. ഇതിനിടെ, ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ “ശ്രദ്ധിക്കൂ, ജാഗ്രത പാലിക്കൂ, ബിസ്മില്ലാഹ്… റെയ്ഡ്” എന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാം. തുടർന്ന് ഏറെ നേരത്തെ സാഹസ പിന്തുടരലിനൊടുവിലാണ് ഇവരെ സുരക്ഷ സേന കീഴ്പ്പെടുത്തിയത്.

സുരക്ഷാ സേന വാഹനം വളഞ്ഞ് സംഭവസ്ഥലത്ത് വെച്ച് അവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. തുടർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ സുരക്ഷാ സേന 26 കിലോഗ്രാം ഹാഷിഷ് കണ്ടെത്തി. പ്രതകൾക്കെതിരെ ഒരു റിപ്പോർട്ട് സമർപ്പിക്കുകയും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും അവർ അന്വേഷണം ആരംഭിക്കുകയും ചെയ്തു. വീഡിയോ കാണാം താഴെ 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക