ബെംഗളൂരു: കര്‍ണാടകയില്‍ നാലുവയസ്സുകാരി ബലാത്സംഗത്തിനിരയായി. കര്‍ണാടകയിലെ ബിദറിലാണ് സംഭവം. നഴ്‌സറി വിദ്യാര്‍ഥിയായ പെണ്‍കുട്ടി സ്കൂളിൽനിന്ന് വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് അതിക്രമം പുറത്തറിയുന്നത്.
ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂൾസമയം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ അമ്മ കുട്ടിയുടെ വസ്ത്രംമാറ്റുന്നതിനിടെയാണ് ശരീരത്തിലെ പരിക്കുകള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ ബിദറിലെ വിമന്‍സ് പോലീസ് സ്‌റ്റേഷനില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിക്രമത്തിനിരയായ പെണ്‍കുട്ടി ബിദര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.