വി എസിനെ അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റ്; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

0
117
  • പ്രവാസിയായ ആബിദ് അടിവാരത്തിനെതിരെയാണ് കേസെടുത്തത്

കോഴിക്കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിവി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന പരാതിയിൽ താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ പോലീസ് കേസെടുത്തു. താമരശ്ശേരി പോലീസാണ് ഡി വൈ എഫ്‌ ഐ നല്‍കിയ പരാതിയിൽ വിദേശത്തുള്ള ആബിദിനെതിരെ കേസെടുത്തത്. വി എസ് മരിച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് കേസ്.

ജമാഅത്തെ ഇസ്‌ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യാസീന്‍ അഹമ്മദിനെയും നഗരൂര്‍ നെടുംപറമ്പ് സ്വദേശിയായ അധ്യാപകൻ അനൂപിനെയും സമാന കേസിൽ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വി എസിന്റെ മരണ വാര്‍ത്തക്ക് പിന്നാലെ അധിക്ഷേപിച്ചുകൊണ്ട് അനൂപ് വാട്‌സാപ്പിലാണ് സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി.

വി എസിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് കാസര്‍കോട് മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നീലേശ്വരം, കുമ്പള ബേക്കല്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വി എസിനെ ഇസ്‌ലാം മതവിരോധിയായി ചിത്രീകരിക്കുന്ന രൂപത്തിലുള്ളതാണ് മിക്ക ആക്ഷേപങ്ങളുമെന്നാണ് പരാതി.

വി എസിനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട, ജമാഅത്തെ ഇസ്‌ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യസീന്‍ അഹമ്മദിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്‌ഐയുടെ പരാതിയിലായിരുന്നു നടപടി. വി എസിനെ അവഹേളിച്ച നഗരൂര്‍ നെടുംപറമ്പ് സ്വദേശിയും അധ്യാപകനുമായ അനൂപിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വി എസിന്റെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ അധിക്ഷേപിച്ചുകൊണ്ട് ഇയാള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി.

പ്രതിഷേധങ്ങളെ തുടർന്ന് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. വി എസിനെ ഇസ്‌ലാംമതവിരോധിയായി ചിത്രീകരിക്കുന്ന രൂപത്തിലുള്ളതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇയാളുടെ താമരശ്ശേരിയിലെ സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ പോസ്റ്റർ പതിച്ചിരുന്നു.