ഒരു വയസുള്ള കുഞ്ഞിനെയും രണ്ട് സ്ത്രീകളെയും വീടിന് പുറത്താക്കി ഫിനാൻസ് കമ്പനി; ഇടപെട്ട് എംൽഎ

0
12

പുത്തൻകുരിശ്: എറണാകുളത്ത് ഒരു വയസുള്ള കുഞ്ഞിനെയും രണ്ട് സ്ത്രീകളെയും ഫിനാൻസ് കമ്പനി വീടിന് പുറത്താക്കിയ സംഭവത്തിൽ ഇടപെട്ട് പി. വി. ശ്രീനിജൻ എം എൽ എ.

പുത്തൻകുരിശിൽ ജപ്തി നടന്ന സ്ഥലത്ത് എംഎൽഎ നേരിട്ടെത്തിയാണ് വീടിന്റെ വാതിൽ തുറന്നു കൊടുത്തത്. ഓണം അവധി കഴിഞ്ഞതിന് ശേഷം തിരിച്ചടവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന് എംഎൽഎ പറഞ്ഞു.

അഞ്ച് ലക്ഷം രൂപയിൽ 4 ലക്ഷത്തോളം രൂപ അടച്ചതായും പ്രെഗ്നൻ്റ് ആയ സമയത്താണ് ലോൺ മുടങ്ങിയതെന്നും പരാതിക്കാരി നിഷ സജീവ് പറഞ്ഞു.