- മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്
റിയാദ്: റിയാദ് മേഖലയിൽ നിരവധി ബാബൂണുകൾ ചുറ്റിത്തിരിയുന്നതായി കാണിക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ പ്രചരിപ്പിച്ചതോടെ വിശദീകരണവുമായി അധികൃതർ. അവയെ എങ്ങനെ നേരിടണമെന്നും വണ്യജീവി സംരക്ഷണ കേന്ദ്രം വിശദീകരണം നൽകി. ചിലയിടങ്ങളിൽ വ്യാപകമായി കുരങ്ങുകളെ കണ്ടെത്തിയ വീഡിയോ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
“റിയാദ് മേഖലയിലെ ചില സ്ഥലങ്ങളിൽ ബാബൂണുകളുടെ സാന്നിധ്യത്തെക്കുറിച്ച് പ്രചരിക്കുന്ന വീഡിയോയെ പരാമർശിച്ച് പ്രശ്‌നം തിരിച്ചറിഞ്ഞതുമുതൽ ഇത്തരം സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. പ്രശ്നത്തിന്റെ ഭൂരിഭാഗവും പരിഹരിക്കപ്പെട്ടുവെന്നും നിലവിൽ മാർഗങ്ങൾ നടന്നുവരികയാണെന്നും നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് ഡെവലപ്‌മെന്റ് പ്രസ്താവനയിൽ അറിയിച്ചു.
നിരീക്ഷിക്കപ്പെട്ട ബാബൂണുകളുടെ എണ്ണം സ്വാഭാവിക പരിധിക്കുള്ളിലല്ല എന്നും ചില വ്യക്തികൾ അവയെ വളർത്തി വിട്ടയച്ചതിന്റെ ഫലമാണെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് ഡെവലപ്‌മെന്റ് ചൂണ്ടിക്കാട്ടി. ഇതോടൊപ്പം മുന്നറിയിപ്പും നൽകുന്നുണ്ട്. വന്യജീവികളെ സ്വന്തമാക്കുന്നതിന്റെ അപകടത്തെക്കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇത്തരം കേസുകൾ കണ്ടെത്തിയാൽ 19914 എന്ന ഏകീകൃത നമ്പർ വഴി റിപ്പോർട്ട് ചെയ്യാൻ നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് ഡെവലപ്‌മെന്റ് ആവശ്യപ്പെട്ടു. വീഡിയോ കാണാം താഴെ 👇
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





