ഇന്ത്യയിലെ വിവാഹത്തിന്റെ ചടങ്ങുകളും ആഘോഷങ്ങളും രീതികളുമെല്ലാം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നതാണ്. പല സമൂഹങ്ങൾക്കും പലതരത്തിലുള്ള രീതികളാണ് വിവാഹത്തിന്. ഓരോ സംസ്കാരമനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കുന്നു. അതുപോലെ, ഹിമാചലിലുള്ള ഒരു യുവതി രണ്ട് സഹോദരങ്ങളെ ഒരുമിച്ച് വിവാഹം കഴിച്ചു.
ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സിർമൗർ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിൽ നിന്നുള്ള പ്രദീപ് നേഗിയും കപിൽ നേഗിയുമാണ് ഒരേ യുവതിയെ ഒരുമിച്ച് വിവാഹം കഴിച്ചത്. സമീപത്തെ കുൻഹട്ട് എന്ന ഗ്രാമത്തിൽ നിന്നുള്ള സുനിത ചൗഹാനുമായിട്ടായിരുന്നു സഹോദരങ്ങളുടെ വിവാഹം. ഹാട്ടി സമൂഹത്തിൽ പെടുന്നവരാണ് ഇവർ. ഇവരുടെ സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് സഹോദരങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരാളെ തന്നെ വിവാഹം കഴിച്ചിരിക്കുന്നത്.
കുറച്ചു കാലങ്ങളായി ഈ ആചാരം ആരും അധികം പിന്തുടരുന്നില്ല. അതിനാൽ തന്നെ പ്രദീപിന്റെയും കപിലിന്റെയും വിവാഹം വലിയ ശ്രദ്ധയാണ് നേടിയത്. രണ്ട് കുടുംബങ്ങളുടെയും, വരൻമാരുടേയും, വധുവിന്റെയും, സമുദായത്തിന്റെയും സമ്മതത്തോടും എല്ലാവരുടെയും പങ്കാളിത്തത്തോടെയും തന്നെയാണ് വിവാഹം നടന്നിരിക്കുന്നത്.

