മക്ക: പരിശുദ്ധ ഹജ്ജ് വളണ്ടിയർ സേവനം ചെയ്ത സമസ്ത ഇസ്‌ലാമിക് സെൻറർ മക്കാ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള പ്രവർത്തകരിൽ നിന്ന്, വിടപറഞ്ഞ സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങളുടെ പേരിൽ സെൻട്രൽ കമ്മിറ്റി നൽകുന്ന പുരസ്കാരത്തിന് ഫരീദ് ഐകരപ്പടിയെ തെരഞ്ഞെടുത്തു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഈ വർഷത്തെ ഹജ്ജ് സേവനകാലത്തും മുൻ വർഷങ്ങളിലെയും സേവനപരിചയവും ലീഡർഷിപ്പ് ക്വാളിറ്റിയും ഹാജിമാർക്ക് മറ്റൊന്നും പ്രതീക്ഷിക്കാതെ സേവനങ്ങൾ ചെയ്തതുമായ ഒരുപാട് വ്യക്തികളെ താരതമ്യം ചെയ്തും പ്രവർത്തകരിൽ നിന്ന് അഭിപ്രായങ്ങൾ തേടിയും വിലായിരിത്തിയും ഇദ്ദേഹത്തെ തെരഞ്ഞെടുകുകയായിരുന്നു.
സഊദി വിഖായ നാഷണൽ ചെയർമാൻ ആയിരിക്കെ വിടപറഞ്ഞ സയ്യിദുൽ വിഖായ എന്ന പേരിൽ അറിയപ്പെടുന്ന സയ്യിദ് മാനു തങ്ങളുടെ പേരിൽ മക്ക സെൻട്രൽ കമ്മിറ്റി വിഖായ സമിതി നൽകുന്ന പ്രഥമ പുരസ്കാരമാണിത്. SIC സൗദി നാഷണൽ സെക്രട്ടറിയും മുൻ നാഷണൽ വിഖായ ചെയർമാനുമാണ് പ്രഥമ പുരസ്കാരത്തിനു അർഹമായ ഫരീദ് ഐക്കരപ്പടി.
വർഷങ്ങളുടെ പ്രവർത്തന പരിചയവും ഈ വർഷത്തെ മികച്ച ലീഡർഷിപ്പും ഏറ്റെടുത്ത കാര്യങ്ങളെല്ലാം ജോലിത്തിരക്കിനിടയിലും വളരെ ഭംഗിയായി നിർവഹിക്കാൻ കാണിച്ച താൽപര്യത്തിനും വിശിഷ്യാ സമസ്തയെ അംഗീകരിച്ചും നേതൃത്വത്തിന്റെ വാക്കിനുള്ളിൽ നിൽക്കാനുള്ള സന്നദ്ധതയുമാണ് ഇദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.
മക്ക വിഖായ സമിതിക്ക് കീഴിൽ SIC ഹറമൈൻ സോൺ പ്രസിഡൻറ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട് ചെയർമാനായ അഞ്ചംഗ ജൂറി കമ്മിറ്റിയാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. മക്ക സെൻട്രൽ കമ്മറ്റി ജോയിൻ്റ് സെക്രട്ടറിയും വിഖായ സമിതി കൺവീനറുമായ നിസാർ ചുള്ളിയോട്, ജോയിൻ്റ് സെക്രട്ടറിയും വിഖായ വൈസ് ക്യാപ്റ്റനുമായ ഫിറോസ് ഖാൻ ആലത്തൂർ , വിഖായ സമിതി അംഗങളായ മുനീർ ഫൈസി മാമ്പുഴ, മുഹമ്മദലി യമാനി പള്ളിക്കൽ ബസാർ എന്നിവരാണ് മറ്റു അംഗങ്ങൾ.
മീഡിയ വിംഗ് മക്കയിൽ നടത്തിയ പ്രസ് മീറ്റിൽ സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചു. മക്ക സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് പേരാമ്പ്ര, ജോയിൻ്റ് സെക്രട്ടറിമാരായ ഫിറോസ് ഖാൻ ആലത്തൂർ, നിസാർ ചുള്ളിയോട്, വിഖായ സമിതി അംഗം മുനീർ ഫൈസി മാമ്പുഴ , മീഡിയ വിംഗ് അംഗങ്ങളായ റഷീദ് കുണ്ടൂർ, ഷരീഫ് കുണ്ടൂർ, മെഡിക്കൽ വിങ് അംഗം സാദിഖ് അൽ ബറക്ക തുടങ്ങിയവർ സംബന്ധിച്ചു.
മക്കയിൽ നടക്കുന്ന ‘വിഖായ സ്നേഹദരം’ പരിപാടിയിൽ വെച്ച് പുരസ്കാരവും ക്യാഷ് അവാർഡും നൽകും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാകളും വിഖായ ഹജ്ജ് വളണ്ടിയർ അംഗങ്ങളും സംബന്ധിക്കും.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





