പെൺവാണിഭം; സഊദിയിലെ നജ്റാനിൽ പ്രവാസി യുവതികള്‍ ഉള്‍പ്പെടെ 12 അംഗ സംഘം പിടിയിൽ

0
227
  • അപ്പാർട്മെന്റിൽ യുവതികളെ ഏർപ്പാടാക്കി കേന്ദ്രം നടത്തി വരികയായിരുന്നു

റിയാദ്: അപ്പാർട്മെന്റിൽ പെൻവാണിഭം സജ്ജീകരിച്ചത് പൊളിച്ചടുക്കി സഊദി പോലീസ്. സഊദി യിലെ നജ്റാനിൽ ആണ് സംഭവം. പ്രവാസി വനിതകൾ ഉൾപ്പെടെ 12 പേരെയാണ് പോലീസ് ഇവിടെ നിന്ന് പിടികൂടിയത്. ഏറെ ദിവസത്തെ നിരീക്ഷണത്തിനൊടുവിൽ പോലീസ് കേന്ദ്രത്തിൽ കയറി റെയ്ഡ് ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കേന്ദ്രം കണ്ടെത്തിയത്.

പിടികൂടപ്പെട്ട പന്ത്രണ്ട് പേരും പ്രവാസികൾ ആണ്. ഇവരിൽ ഏഴ് പേർ പ്രവാസി വനിതകളാണ് എന്നത് ഞെട്ടിക്കുന്നതാണ്. നഗരത്തിലെ അപാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ ഏഴു വിദേശ യുവതികള്‍ ഉള്‍പ്പെട്ട 12 അംഗ സംഘത്തെ നജ്‌റാന്‍ പോലീസിലെ പ്രത്യേക ദൗത്യസേനയും സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവും സഹകരിച്ചാണ് അറസ്റ്റ് ചെയ്തത്.

പിടികൂടിയ പ്രതികളെ പോലീസ് ജയിലിൽ അടച്ചു. ഇവർക്കെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.