ജിസാൻ: സഊദിയുടെ തെക്കൻ നഗരമായ ജിസാനിൽ മലപ്പുറം സ്വദേശിനിയായ വീട്ടമ്മ മരണപ്പെട്ടു. മലപ്പുറം താനൂർ മുക്കോൽ സ്വദേശി അലവി നടക്കലിന്റെ ഭാര്യയും, ജിസാനിൽ സംപ്‌കോ ഇലക്ട്രിക് കമ്പനിയിൽ ജോലി ചെയ്യുന്ന ഹംസത്തുൽ സൈഫുള്ളയുടെ മാതാവുമായ ജമീലയാണ് ആശുപത്രിയിൽ മരണപ്പെട്ടത്. അൻപത്തിയഞ്ച് വയസായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഹൃദയാഘാതത്തെ തുടർന്ന് ജിസാനിലെ അൽ ഹയാത് ഹോസ്പിറ്റൽ ഐ സി യുവിൽ ചികിത്സയിൽ ആയിരിക്കെയാണ് ഇന്ന് ചൊവ്വാഴ്ച 3 മണിയോടെ മരണം സംഭവിച്ചത്. മക്കൾ: സജീന, ജസീന, നസീന, റുബീന, മരുമക്കൾ: അഷ്‌റഫ്, റഫീഖ്, ഷംസു, സന. ഖബറടക്കം മക്കൾ നാട്ടിൽ നിന്നും വന്നതിന് ശേഷം ജിസാനിൽ നടക്കും.
തിങ്കളാഴ്ച ജലയുടെ പ്രവർത്തകരായ അന്തുഷ ചെട്ടിപ്പടി, വസീം മുക്കം, സിയാദ് കോട്ടയം, ഹർഷാദ് അമ്പയകുന്നുമ്മേൽ, അനീഷ് നായർ എന്നിവർ ആശുപത്രിയിൽ എത്തി രോഗിയെ സന്ദർശിക്കുകയും കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്തിരുന്നു. മരണം അറിഞ്ഞയുടനെ തന്നെ ജലയുടെ പ്രവർത്തകർ ആശുപത്രിയിൽ എത്തി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു, എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





