- മൂന്നടി മാത്രം ഉയരമുള്ള റോസിക് പ്രശസ്തനായ യുവ സെലിബ്രിറ്റികളിൽ ഒരാളാണ്. വർഷങ്ങളായി ദുബായിൽ താമസിക്കുന്ന അദ്ദേഹത്തിന് യുഎഇ ഗോൾഡൻ വിസയുണ്ട്.
ദുബൈ: താജിക്കിസ്ഥാൻ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അബ്ദു റോസിക്കിനെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. മൊണ്ടിനെഗ്രോയിൽ നിന്ന് ദുബായിൽ എത്തിയതിന് തൊട്ടുപിന്നാലെ ഇന്ന് (ശനി) പുലർച്ചെ അഞ്ചോടെയാണ് 21 വയസ്സുകാരനായ റോസിക്കിനെ അധികൃതർ കസ്റ്റഡിയിലെടുത്തത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മോണ്ടിനെഗ്രോയിൽ നിന്ന് ദുബായിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. പുലർച്ചെ അഞ്ചു മണിയോടെയാണ് 21 കാരനെ അധികൃതർ കസ്റ്റഡിയിലെടുത്തത്. എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് വെളിപ്പെടുത്തിയിട്ടില്ല.ഇത് സംബന്ധിച്ച് അധികൃതർ ഔദ്യോഗിക പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല. പരാതിയുടെ വിശദമായ വിവരങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല, അധികൃതർ ഔദ്യോഗിക പ്രസ്താവനയൊന്നും ഇറക്കിയിട്ടുമില്ല. അദ്ദേഹത്തെ മോഷണക്കുറ്റം ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് മാത്രമേ പറയാൻ സാധിക്കൂ എന്ന് കമ്പനി പ്രതിനിധി പറഞ്ഞു. കൂടുതൽ വിവരങ്ങൾ നൽകാൻ കമ്പനി വിസമ്മതിച്ചു.
മൂന്നടി മാത്രം ഉയരമുള്ള റോസിക് പ്രശസ്തനായ യുവ സെലിബ്രിറ്റികളിൽ ഒരാളാണ്. വർഷങ്ങളായി ദുബായിൽ താമസിക്കുന്ന അദ്ദേഹത്തിന് യുഎഇ ഗോൾഡൻ വീസയുണ്ട്. അദ്ദേഹത്തിന്റെ സംഗീതം, വൈറൽ വിഡിയോകൾ, ബിഗ് ബോസ് 16 ഉൾപ്പെടെയുള്ള റിയാലിറ്റി ടെലിവിഷൻ പരിപാടികളിലെ സാന്നിധ്യം എന്നിവയിലൂടെയാണ് റോസിക് പ്രശസ്തനായത്.
2024-ൽ ദുബായിലെ കോക്കകോള അരീനയിൽ റോസിക് തന്റെ ബോക്സിങ് അരങ്ങേറ്റം കുറിക്കുകയും യുകെയിൽ ‘ഹബിബി’ എന്ന പേരിൽ സ്വന്തം റസ്റ്ററന്റ് ബ്രാൻഡ് ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം തന്നെ ഒരു ഹോസ്പിറ്റാലിറ്റി സ്ഥാപനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ഇന്ത്യൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു, എന്നാൽ അദ്ദേഹം പ്രതിയായിരുന്നില്ല.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
