കോഴിക്കോട്: ഓട്ടോ ഡ്രൈവറിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന സംവിധായിക കുഞ്ഞില മാസിലാമണിയുടെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. സംഭവം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ അംഗം എൻ.ബൈജുനാഥ് ഉത്തരവിട്ടു.
ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ ശ്രദ്ധ ക്ഷണിച്ച് കുഞ്ഞില ഫെയ്സ്ബുക്കിലൂടെ നൽകിയ പരാതിക്ക് പിന്നാലെയാണ് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
