- പല രാത്രികളിൽ അമ്മയുടെ വീട്ടിൽ ഇവർ ആൺസുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് 11 വയസ്സുള്ള കുട്ടി കണ്ടു. വിവരങ്ങളെല്ലാം അച്ഛനോട് പറയുമെന്നും മകൻ പറഞ്ഞു
പത്തനംതിട്ട: മറ്റൊരാളുമായുള്ള ലൈംഗികബന്ധം അച്ഛനോട് പറയുമെന്ന് പറഞ്ഞ മകനെ മർദിച്ച കേസിൽ അമ്മയ്ക്കും അവരുടെ ആൺസുഹൃത്തിനും കഠിനതടവ്. ഇരുവർക്കും മൂന്നുമാസം വീതമുള്ള കഠിനതടവും പിഴശിക്ഷയുമാണ് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ടി. മഞ്ജിത്ത് വിധിച്ചത്. 45-കാരിയും 36-കാരനുമാണ് പ്രതികൾ.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇതിൽ ഒന്നാംപ്രതിയായ അമ്മ 5000 രൂപയും രണ്ടാം പ്രതിയായ ആൺസുഹൃത്ത് 1000 രൂപയുമാണ് പിഴയടയ്ക്കേണ്ടത്. ഇല്ലെങ്കിൽ യഥാക്രമം അഞ്ചുദിവസവും ഒരുദിവസവും വീതം അധിക കഠിനതടവ് അനുഭവിക്കണം.
2023 ഏപ്രിൽ ആറിനും ഒൻപതിനുമിടയിൽ പല രാത്രികളിൽ അമ്മയുടെ വീട്ടിൽ ഇവർ ആൺസുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് 11 വയസ്സുള്ള കുട്ടി കണ്ടു. വിവരങ്ങളെല്ലാം അച്ഛനോട് പറയുമെന്നും മകൻ പറഞ്ഞു. ദേഷ്യംവന്ന അമ്മയുടെ ആൺസുഹൃത്ത് കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. ഇറങ്ങിഓടിയ കുട്ടിയെ വീട്ടുമുറ്റത്തുകിടന്ന കമ്പെടുത്ത് പുറത്തടിക്കുകയും ചെയ്തു. അച്ഛനോട് പറഞ്ഞാൽ ഫാനിൽ കെട്ടിത്തൂക്കുമെന്നായിരുന്നു അമ്മ മകനെ ഭീഷണിപ്പെടുത്തിയത്. കൂടാതെ, ദേഹോപദ്രവത്തിന് അവസരമുണ്ടാക്കുകയും ചെയ്തു.
പരാതികിട്ടിയ പെരുമ്പെട്ടി പോലീസ് മർദനത്തിനും ഭീഷണിപ്പെടുത്തിയതിനും പോക്സോ നിയമത്തിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അന്നത്തെ എസ്ഐ ടി. സുമേഷ് പ്രതികളെ അറസ്റ്റുചെയ്തു. പിന്നീട് എസ്ഐ ആയി വന്ന ജിജിൻ സി.ചാക്കോ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





