സഊദിയിൽ പെട്രോളിന്റെ നിറവ്യത്യാസം; ചർച്ചയായതോടെ വിശദീകരണവുമായി സഊദി ഫ്യുവൽ

0
268

റിയാദ്: പെട്രോളിന്റെ നിറത്തിലുള്ള വ്യത്യാസങ്ങൾ മോശം ഗുണനിലവാരത്തിന്റെയോ ഉൽപ്പന്ന സുരക്ഷയുടെയോ സൂചകമല്ലെന്ന് സർവീസ് സെന്ററുകളുടെയും ഇന്ധന സ്റ്റേഷനുകളുടെയും സ്റ്റാൻഡിംഗ് എക്സിക്യൂട്ടീവ് കമ്മിറ്റി (WOQOD) സ്ഥിരീകരിച്ചു. വിവിധ പെട്രോൾ പമ്പുകളിലെ ഇന്ധനങ്ങൾക്ക് നിറവ്യത്യാസം ഉണ്ടെന്നും ഇത് പെട്രോളിന്റെ ഗുണത്തിലെ വ്യത്യാസമാണ് കാണിക്കുന്നതെന്നും തരത്തിൽ വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്കുള്ള മറുപടിയായാണ് വിശദീകരണം പുറത്തുവിട്ടത്.

91/95 പെട്രോൾ തിരിച്ചറിയാൻ മാത്രമാണ് നിറം ഒരു വ്യതിരിക്ത അടയാളമായി ചേർത്തിരിക്കുന്നതെന്നും അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾക്കുള്ളിൽ നിരവധി സ്വീകാര്യമായ വർണ്ണ ഡിഗ്രികളുണ്ടെന്നും കമ്മിറ്റി വിശദീകരണ പ്രസ്താവനയിൽ വ്യക്തമാക്കി.

എല്ലാ ഇന്ധന സ്റ്റേഷനുകളിലേക്കും പരിശോധനാ സംഘങ്ങൾ ഇടയ്ക്കിടെ സന്ദർശനങ്ങൾ നടത്തുന്നുണ്ടെന്നും, ഈ സമയത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും, ഗുണനിലവാരവും സുരക്ഷാ സവിശേഷതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

ഇന്ധന സ്റ്റേഷനുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും അഭിപ്രായങ്ങളോ അന്വേഷണങ്ങളോ റിപ്പോർട്ട് ചെയ്യുന്നതിന് 8001244777 എന്ന ഏകീകൃത നമ്പർ വഴിയോ “പാർട്ണേഴ്‌സ് സർവീസസ്” ആപ്പ് വഴിയോ ബന്ധപ്പെടാൻ കമ്മിറ്റി പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. വീഡിയോ കാണാം 👇