സഊദി യാത്രികനായ അബ്ദുള്ള അൽ സയീദ് ഒരു അതുല്യമായ അനുഭവം വീഡിയോയിൽ പങ്ക് വച്ചു, പ്രാദേശിക ജനതയുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെ, ഒരു ഉഗാണ്ടൻ ഗ്രാമത്തിൽ അദ്ദേഹം ഒരു “മോക്ക്” വിവാഹം നടത്തിയാണ് വീഡിയോ ചിത്രീകരിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബതുരു ഗോത്രം താമസിക്കുന്ന ബിഗുഡി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത്, അൽ സയീദ് തനിക്കായി പ്രത്യേകം സംഘടിപ്പിച്ച ഒരു പരമ്പരാഗത വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഇത് ഒരു യഥാർത്ഥ വിവാഹമല്ലെങ്കിലും, ഉഗാണ്ടൻ ആചാരങ്ങളുടെ പ്രത്യേകത എടുത്തുകാണിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സാംസ്കാരിക അനുഭവമായിരുന്നു അതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഈ പാരമ്പര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വരന്റെ പിതാവ് തന്റെ മകന് സംരക്ഷണം നൽകുമെന്ന് വിശ്വസിക്കപ്പെടുന്ന പശുവിന്റെ തോൽ കൊണ്ട് നിർമ്മിച്ച തൊപ്പിയും മേലങ്കിയും കൈമാറുന്നതാണ്. വധു ഭർത്താവിനരികിൽ നഗ്നപാദയായി നടക്കുന്നു, ഇത് അവരുടെ ആചാരങ്ങളുടെ സാമൂഹിക പ്രതീകാത്മകതയെ പ്രതിഫലിപ്പിക്കുന്ന ഒരു രംഗമാണ്.
ഒരു ദിവസം കൊണ്ടാൻ അൽ സയീദ് വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയത്. മോക് വിവാഹത്തിൽ ഗ്രാമവാസികളും ഗോത്രത്തലവനും പങ്കെടുത്തു, അവരുടെ സംസ്കാരം പ്രദർശിപ്പിക്കുന്നതിനും സന്ദർശകരുടെ ധാരണ വർദ്ധിപ്പിക്കുന്നതിനുമുള്ള അവസരമായാണ് പ്രതീകാത്മക വിവാഹം ആഘോഷമാക്കിയത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. വൈറൽ വീഡിയോ കാണാം👇
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





