പൂച്ചകൾക്ക് ഭക്ഷണവും പോഷണവും, ഒപ്പം പ്ലാസ്‌റ്റിക് റീ സൈക്ലിങ്ങും; സഊദി പാർക്കിൽ ഇനി സ്മാർട്ട് മെഷീനുകൾ

0
273

പൂച്ചകൾക്ക് ഭക്ഷണവും പോഷണവും, ഒപ്പം പ്ലാസ്‌റ്റിക് റീ സൈക്ലിങ്ങും; സഊദി പാർക്കിൽ ഇനി സ്മാർട്ട് മെഷീനുകൾ. പൂച്ചകൾക്ക് ഭക്ഷണം നൽകുന്നതിനും പ്ലാസ്റ്റിക് പാത്രങ്ങൾ പുനരുപയോഗിക്കുന്നതിനും സഹായിക്കുന്ന ഒരു സ്മാർട്ട് ഗാർഡൻ മെഷീനിൻ സ്ഥാപിച്ച് സഊദി അറേബ്യ. അൽ അറബിയ ടിവി ചാനൽ ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ട് സംപ്രേഷണം ചെയ്തു.

ഹായിൽ മുനിസിപ്പാലിറ്റിയാണ് ഈയൊരു ആശയം മുൻ നിർത്തി സ്മാർട്ട് മെഷീൻ സ്ഥാപിച്ചത്.  “സാമൂഹിക ഉത്തരവാദിത്തവും പരിസ്ഥിതി സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഹായിൽ മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതിയെന്നും ഈ സംരംഭം പരിസ്ഥിതിയും മാനുഷികവുമായ മാനങ്ങൾ സംയോജിപ്പിക്കുന്നുവെന്നും ഹായിൽ മുനിസിപാലിറ്റി പ്രതിനിധി മുഹമ്മദ് ബിൻ ഗസ്സാൻ പറഞ്ഞു:

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കൽ

പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുക, പുനരുപയോഗം ചെയ്യുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെഷീനിനുള്ളിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ ഇത് കൈവരിക്കാനാകും, ഈ മെഷീൻ തെരുവ് മൃഗങ്ങൾക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിനും സഹായിക്കും. വിഭവ ഉപഭോഗം യുക്തിസഹമാക്കുന്നതിനും സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സഊദി വിഷൻ 2030 ന് അനുസൃതമായാണ് ഈ സംരംഭം” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ യന്ത്രത്തിനുള്ളിൽ നിക്ഷേപിച്ചുകൊണ്ട് താമസക്കാർ ഈ സംരംഭത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.